കൊട്ടാരക്കര: കേരളകോൺഗ്രസ്(ബി) ജില്ലാതല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം 28ന് കൊട്ടാരക്കരയിൽ നടക്കും. വൈകിട്ട് 4ന് ആർ.ബാലകൃഷ്ണപിള്ള ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷത വഹിക്കും.