ഇരവിപുരം: കൊല്ലൂർവിള സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾക്കൊരു കൈത്താങ്ങ്, വിദ്യാർത്ഥികൾക്കൊരു തുണ പദ്ധതികൾ ആരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റ് അംഗങ്ങളായ വ്യാപാരികൾക്ക് വായ്പയും ബാങ്കിന്റെ പ്രവർത്തന പരിധിയിലെ സ്കൂളുകളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ലഭ്യമാക്കുന്ന പദ്ധതികൾ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് ഉദ്ഘാടനം ചെയ്തു.
ബാങ്കിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗം എസ്. അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർവിള പള്ളിമുക്ക് യൂണിറ്റ് പ്രസിഡന്റ് അൻസാരി, ജനറൽ സെക്രട്ടറി ഷാനവാസ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ. നൗഷാദ്, ബി. അനൂപ് കുമാർ, അൻവറുദ്ദീൻ ചാണിക്കൽ, ഷാജിദ നിസാർ, സാദത്ത് ഹബീബ്, മണക്കാട് സലിം, ബിന്ദു മധുസൂദനൻ, സെക്രട്ടറി പി.എസ്. സാനിയ, അസി. സെക്രട്ടറി റിയാസ് തുടങ്ങിയവർ സംസാരിച്ചു.