പുത്തൂർ: കൈതക്കോട് ഗവ.എൽ.പി സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ മൊബൈൽ ഫോണുകൾ നൽകി. വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.സോമപ്രസാദ് എം.പി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം നിവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജയൻ, ആർ.രാജസേനൻ, ഷിബു, സുധീഷ്, അരുൺഘോഷ്, പ്രഥമാദ്ധ്യാപകൻ മണി, പി.ടി.എ പ്രസിഡന്റ് പത്മകുമാർ എന്നിവർ പങ്കെടുത്തു.