ഓയൂർ: ഓട്ടോ ഡ്രൈവറായ ഗൃഹനാഥനെയും കുടുംബത്തെയും മർദ്ദിച്ച യുവാവിനെ പൂയപ്പള്ളി പൊലിസ് പിടികൂടി. മോട്ടോർ കുന്ന് പുതുവിള വീട്ടിൽ നിഥി (19)നാണ് പിടിയിലായത്. കരിങ്ങന്നൂർ ആലുംമൂട് നീലി കോണം ലിജി വിലാസത്തിൽ ഷാബു (48), ഭാര്യ രാജി, മക്കളായ ദേവനന്ദ് (9), അപർണ്ണ (12)ബന്ധുവായ അമിത് എന്നിവർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറായ ഷാബു ഓട്ടം കഴിഞ്ഞ് വരവേ വീടിന് സമീപം വച്ചായിരുന്നു സംഭവം .ഷാബുവിനെ അക്രമിക്കുന്നത് കണ്ട് മറ്റുള്ളവർ തടയാൻ ശ്രമിക്കവേയാണ് മർദ്ദനമേറ്റത്.കൊവിഡ് ബാധിച്ച് ചുറ്റി നടന്ന വിവരം പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.