കുണ്ടറ: കുടുംബ വഴക്കിനെത്തുടർന്ന് മാതാപിതാക്കളെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മുളവന കന്നിമ്മേൽമുക്ക് തണ്ടാർക്കുളത്തിന് സമീപം പുത്തൻവിള തെക്കേതിൽ ഷാഹുലിനെയാണ് (44) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് മൈദീൻ കുഞ്ഞിനെയാണ് കമ്പിവടിയുമായി പ്രതി ക്രൂരമായി മർദ്ദിച്ചത്. തടസം പിടിക്കാനെത്തിയതോടനെയാണ് മാതാവിനെയും മർദ്ദിച്ചത്. കൊലപാതക ശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.