ചാത്തന്നൂർ: ഡോ. ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്രൻപിള്ള അദ്ധ്യക്ഷനായിരുന്നു. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ അനുസ്മരണ പ്രഭാക്ഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം അനീഷ്, മണ്ഡലം ട്രഷറർ ജി. പ്രദീപ് എന്നിവർ സംസാരിച്ചു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് വേണുഗോപാൽ, യുവമോർച്ച പ്രസിഡന്റ് ആർ. ക്യഷ്ണരാജ്, മഹിളാ മോർച്ച പ്രസിഡന്റ് സിന്ധു സുധീർ എന്നിവർ നേതൃത്വം നൽകി.