kishore-
കെ.എം.എം.എൽ റിട്ടയേർഡ് എംപ്ളോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചവറ ശങ്കരമംഗലം ഗവ. സ്കൂളിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് വാങ്ങിനൽകുന്ന പ്രതിരോധ സാമഗ്രികൾ കെ.എം.എം.എൽ എം.ഡി ജെ. ചന്ദ്രബോസ് ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാറിന് കൈമാറുന്നു

കൊല്ലം: ചവറ ശങ്കരമംഗലം ഗവ. സ്കൂളിൽ കെ.എം.എം.എൽ സജ്ജമാക്കിയിട്ടുള്ള കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കെ.എം.എം.എൽ റിട്ടയേർഡ് എംപ്ളോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിരോധ സാമഗ്രികൾ വാങ്ങിനൽകി. പി.പി.ഇ കിറ്റ്, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, അണുനാശിനി മുതലായവ കെ.എം.എം.എൽ എം.ഡി ജെ. ചന്ദ്രബോസ് ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാറിന് കൈമാറി. അസോ. പ്രസിഡന്റ് വി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. രഘുനാഥ്‌, ട്രഷറർ എൽ. ഗണേശറാവു, വർക്കിംഗ് പ്രസിഡന്റ് ഡി. മോഹനൻ, സെക്രട്ടറിമാരായ സെബാസ്റ്റ്യൻ, കെ. ജോസഫ്, സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ വി. രാധാകൃഷ്ണപിള്ള, എം.ആർ. വസന്തകുമാർ, കമ്മിറ്റി അംഗങ്ങളായ ബി. അനികുമാർ, ആർ. രമേശൻ, പി.ജി. വർഗീസ്, എസ്. ശക്തിധരൻപിള്ള, ഉമ്മൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.