photo
എസ്.എൻ.ഡി.പി യോഗം വനിതാസംഘം കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണോദ്ഘാടനം നിതാ സംഘം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി മധുകുമാരി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കരുനാഗപ്പള്ളി യൂണിയൻ ഗുരുകാരുണ്യം പദ്ധതിയനുസരിച്ച് വിവിധ ശാഖകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. കരുനാഗപ്പള്ളി യൂണിയൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വനിതാ സംഘം യൂണിയൻ സെക്രട്ടറി മധുകുമാരി പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് അംബികാദേവി, വൈസ് പ്രസിഡന്റ് സ്മിത, ട്രഷറർ ഗീതാ ബാബു എന്നിവർ പങ്കെടുത്തു.