ചാത്തന്നൂർ: ആർ.എസ്.പി,​ ആർ.വൈ.എഫ് പ്ലാക്കാട് ബ്രാഞ്ച്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊവിഡ് ബാധിച്ച് ദുരിതത്തിലായ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യു.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം സുഗതൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സീതാ ശിവൻകുട്ടി, ആർ.വൈ.എഫ് യൂണിറ്റ് സെക്രട്ടറി നന്ദുകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സന്ധ്യ, വസന്ത, സന്ധ്യ, ശ്രീശാന്ത്, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.