ശാസ്താംകോട്ട: കെ.എസ്.യു കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാസ്താംകോട്ടയിൽ നടന്ന ചടങ്ങിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹരി പുത്തനമ്പലം അദ്ധ്യക്ഷത വഹിച്ചു. ഹാഷിം സുലൈമാൻ, കെ.എം. അൻവർ, ലോജു ലോറൻസ്, പ്രക്ഷോഭ്, അജ്മൽ ഷാ, കണ്ണൻ, അലൻ, അനന്തു മല്ലശേരി, അജ്മൽ ബിജു, റിജോ, സൽമാൻ, ഷാഹിർ, അഹർഷ, ആഷിഖ്, അഭിരാം, അജ്മൽ അർത്തിയിൽ, ഹരികൃഷ്ണൻ, റസൽ എന്നിവർ പങ്കെടുത്തു.