chathannor
മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടന്ന ശ്യാമപ്രസാദ് മുഖർജി അനുസ്മരണം സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടന്ന ശ്യാമപ്രസാദ് മുഖർജി അനുസ്മരണം മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രോഹിണി, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രൂപ ബാബു, ജില്ലാ പ്രസിഡന്റ് ബിറ്റി സുധീർ, ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് സിന്ധു സുധീർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ദീപാ സഹദേവൻ, തങ്കമണിഅമ്മ,​ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ലതാ മോഹൻ,​ മണ്ഡലം പ്രസിഡന്റ് പ്രശാന്ത് തുടങ്ങിയവ‌ർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം അല്ലി അജി, ജില്ലാ വൈസ് പ്രസിഡന്റ് ബീനാ രാജൻ,​ ജില്ലാ സെക്രട്ടറി ചെറുപുഷ്പം തുടങ്ങിയവർ നേതൃത്വം നൽകി.