കിഴക്കേകല്ലട: കൊടുവിള പതിന്നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവിളയിലെ ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.ജി. ലാലി നിർവഹിച്ചു. വാർഡ് പ്രസിഡന്റ് ശാലേമിൽ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എൽ.ടി. ലിയാഡർ, രാജേന്ദ്രൻ, എസ്. ഷിജി, എസ്. ഗീവർഗീസ്, എബ്രഹാം, വി. കമലൻ തുടങ്ങിയവർ സംസാരിച്ചു.