chirakkara
ജില്ലാ പഞ്ചായത്ത് ചിറക്കര ആയുർവേദ ആശുപത്രിയിലേക്ക് നൽകുന്ന പ്രതിരോധ ഔഷധങ്ങൾ ജില്ലാ പഞ്ചായത്തംഗം ശ്രീജാ ഹരീഷ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി,​ മെഡിക്കൽ ഓഫീസർ ഡോ. ജിജുരാജ് എന്നിവർക്ക് കൈമാറുന്നു

ചാത്തന്നൂർ: ചിറക്കര ആയുർവേദ ആശുപത്രിയിലേക്ക് ജില്ലാ പഞ്ചായത്ത് വാങ്ങിനൽകുന്ന പ്രതിരോധ മരുന്നുകൾ ജില്ലാ പഞ്ചായത്തംഗം ശ്രീജാ ഹരീഷിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, മെഡിക്കൽ ഓഫീസർ ഡോ. ജിജുരാജ് എന്നിവർ ഏറ്റുവാങ്ങി. ചിറക്കര ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുബി പരമേശ്വരൻ, സുദർശനൻപിള്ള, മിനിമോൾ ജോഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുചിത്ര, വിനിത ദിപു, ജയകുമാർ, മേരിറോസ്, സജില തുടങ്ങിയവർ പങ്കെടുത്തു. മരുന്നുകൾ ആശുപത്രി വഴി വിതരണം ചെയ്യുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.