ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി അനുവദിച്ചു. മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി വാക്സിനേഷൻ കേന്ദ്രങ്ങൾ അനുവദിച്ചത്. നിലവിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നടത്തിയ ഇടപെടലിന്റെ ഫലമായാണ് പുതിയ കേന്ദ്രങ്ങളും ശാസ്താംകോട്ട കൊവിഡ് ആശുപത്രിയിലേക്ക് പുതുതായി രണ്ട് സ്റ്റാഫ് നഴ്സുമാരെയും അനുവദിച്ചത്.