ചാത്തന്നൂർ: കിടപ്പുരോഗികളെ സഹായിക്കുന്ന ഡി.വൈ.എഫ്.ഐ ചിറക്കര മേഖലാ കമ്മിറ്റിയുടെ സ്നേഹസ്പർശം പദ്ധതിയിലേക്ക് ചിറക്കര കുളത്തൂർക്കോണം യൂണിറ്റ് നൽകിയ വീൽച്ചെയറുകൾ സി.പി.എം ഏരിയാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ജോ. സെക്രട്ടറിയുമായ കെ. സേതുമാധവൻ ഏറ്റുവാങ്ങി. ബ്ലോക്ക് ട്രഷറർ യു.എസ്. ഉല്ലാസ് കൃഷ്ണൻ, മേഖലാ പ്രസിഡന്റ് ഒ.ബി. പ്രവീന്ദ്രൻ, സെക്രട്ടറി എൽ.എസ്. ദീപക്, ഗൗതം ഗണേശ്, മനോജ്, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ദേവദാസ്,​ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മധുസൂദനൻപിള്ള, അക്ഷയ് രാജ്, സജിൻ, ദീപു, രതീഷ് എന്നിവർ പങ്കെടുത്തു.