minister
മിനിസ്റ്റീരിയൽ സ്റ്റാഫ്‌ ഓർഗാനൈസേഷൻ ഓഫ് വൊക്കേഷണൽ ഹയർ സെക്കന്ററി എഡ്യൂക്കേഷൻ കൊല്ലം മേഖല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയ സംഭാവന മന്ത്രി ജെ.ചിഞ്ചുറാണിക്ക് മൂവ് മേഖല പ്രസിഡസ്ന്റും മൈലോട് ടി.ഇവി.എം.വിഎച്ച്.എസ്.എസ് അദ്ധ്യാപകനുമായ ഷിബു കൈമാറുന്നു

ഓയൂർ: മിനിസ്റ്റീരിയൽ സ്റ്റാഫ്‌ ഓർഗാനൈസേഷൻ ഒഫ് വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷന്റെ ( എം.ഒ. വി ഇ ) കൊല്ലം മേഖല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. മുൻ കേരഫെഡ് ചെയർമാൻ എം.സി.ബിനുകുമാറിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിക്ക് മൂവ് മേഖല പ്രസിഡന്റും മൈലോട് ടി.ഇ.വി.എം.വിഎച്ച്.എസ്.എസ് അദ്ധ്യാപകനുമായ ഷിബു ചെക്ക് കൈമാറി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ലതിക വിദ്യാധരൻ, വെളിനല്ലൂർ പഞ്ചായക്ക് പ്രസിഡന്റ് എം.അൻസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.