പുനലൂർ: കുട്ടിയുടെ മുടി വെട്ടിക്കാൻ ബാർബർ ഷോപ്പിലെത്തിയ 21കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ റിയാസ് സലൂൺ ഉടമ ഖാലിദിനെ(52)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.യുവതിയുടെ പരാതിയെ തുടർന്ന് മൊഴിയെടുത്ത ശേഷമാണ് ബാർബർ ഷോപ്പ് ഉടമയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്ന് എസ്.ഐ.മിഥുൻ അറിയിച്ചു.