തൊടിയൂർ: അരമത്ത് വാർഡിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത മൂന്നു വിദ്യാർത്ഥികൾക്ക് സി.ആർ. മഹേഷ് എം.എൽ. എയുടെ നിർദേശപ്രകാരം ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയനും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് മൊബൈൽ ഫോൺ വാങ്ങി നൽകി. തൊടിയൂർ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ആർ. മഹേഷ് എം.എൽ.എ ഫോൺ വിതരണം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ആശാ പ്രവർത്തകരായ സന്ധ്യ, ശ്രീലത എന്നിവരെ എം.എൽ.എ ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. ധർമ്മദാസ്, ടി. ഇന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ ബി. മോഹനൻ, ആർ.കെ. വിജയകുമാർ, ശരത് എസ്. പിള്ള, സബിത ഷാജി എന്നിവർ പങ്കെടുത്തു.