കൊല്ലം: 'സ്ത്രീധന ഭാരത്താൽ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ച് യുവജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചിന്നക്കടയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം നിർവ്ഹിച്ചു. ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ആർ. അരുൺ ബാബു സ്വാഗതം പറഞ്ഞു.
എം. മുകേഷ് എം.എൽ.എ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി.കെ. സനോജ്, യുവജന കമ്മിഷൻ അദ്ധ്യക്ഷൻ ചിന്താ ജെറോം, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിനു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദേവിക രാമചന്ദ്രൻ, ടി.പി. അഭിമന്യൂ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഞ്ജു കൃഷ്ണ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ യു. പവിത്ര തുടങ്ങിയവർ പങ്കെടുത്തു.