തഴവ: ആദിത്യ വിലാസം ഗവ. ഹൈസ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കെ.എസ്.ടി.എ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. സതീശനും ഹെഡ്മിസ്ട്രസ് ഇൻ ചാർജ് വി.എസ്. കവിതയും ചേർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് മൊബൈൽ ഫോൺ കൈമാറി. എസ്. റെജി, ശ്രീജിത്ത്, സുനിത. അനുഷ, ഗംഗ എന്നിവർ പങ്കെടുത്തു.