പരവൂർ: എസ്.എൻ.ഡി.പി യോഗം പുറ്റിങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ അതിർത്തിയിലെ ഒന്ന് മുതൽ പ്ലസ് ടു വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഡി. സാബു അദ്ധ്യക്ഷത വഹിച്ചു. എ.എസ്.ഐ ഹരിസോമൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എൻ.എസ്. അനിൽ, യു. അനിൽകുമാർ, രാജേന്ദ്രബാബു, ജി. സുനിൽകുമാർ, ഡി. അനിൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എസ്.ആർ. സുജിരാജ് സ്വാഗതം പറഞ്ഞു.