എഴുകോൺ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കരീപ്ര പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ പി. എസ്. പ്രശോഭ നിർവഹിച്ചു. കരീപ്ര കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ എസ്.ഓമനക്കുട്ടൻപിള്ള, വാർഡ് മെമ്പർ വൈ. റോയ്, കൃഷി ഓഫീസർ സീന, കൃഷി ഭവൻ ജീവനക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.