എഴുകോൺ: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥിക്ക് ഡി.വൈ.എഫ്.ഐ പോച്ചംകോണം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ വാങ്ങി നൽകി. സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.പി. മനേക്ഷ കുട്ടിക്ക് മൊബൈൽ കൈമാറി. ലോക്കൽ കമ്മറ്റി അംഗം എം പി മഞ്ജുലാൽ, ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ രാഹുൽ രാജ്, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കിരൺ, പാർട്ടി അംഗം ബാബു എന്നിവർ പങ്കെടുത്തു.