കൊട്ടാരക്കര: യു.ഡി.എഫ് വെളിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി. വനം കൊള്ള സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. രാകേഷ് ചൂരക്കോട്, അബിഷാജി, ഷാജി ഇലഞ്ഞിവിളയിൽ, ശാലിനി, ഉമേഷ്, അശോകൻ എന്നിവർ പങ്കെടുത്തു.