കൊല്ലം: വനം കൊള്ള ഭരണരാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കളക്ടറേറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷനായി. യുഡിഫ് നേതാക്കളായ ബിന്ദു കൃഷ്ണ, പ്രതാപവർമ്മ തമ്പാൻ, സൂരജ് രവി, പി.ആർ. പ്രതാപചന്ദ്രൻ, രത്നകുമാർ, എ.കെ. ഹഫീസ്, ആർ. സുനിൽ, നയാസ് മുഹമ്മദ്, കുണ്ടറ വേണുഗോപാൽ, ആർ. രമണൻ എന്നിവർ സംസാരിച്ചു.