പുത്തൂർ: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കായി യോഗ പരിശീലനം തുടങ്ങി. പാങ്ങോട് എസ്.എൻ.ആയുർവേദ മെഡിക്കൽ കോളേജിലെ യോഗ അദ്ധ്യാപകൻ സി.ശിശുപാലന്റെ നേതൃത്വത്തിലാണ് യോഗ പരിശീലനം. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗീത, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ള, പ്രേംകുമാർ, രജിതാലാൽ, ജയശ്രീ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സായന്തനത്തിന്റെ നടത്തിപ്പുചുമതല പത്തനാപുരം ഗാന്ധിഭവനാണ്.