പുനലൂർ: എസ്.എൻ.ഡി.പി.യോഗം വിളക്കുവെട്ടം 808-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യധാന്യ കിറ്റുകളും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖയിലെ 180 ഓളം കുടുംബാഗങ്ങളുടെ വീടുകളിൽ എത്തിയാണ് ഭക്ഷ്യക്കിറ്റുകൾ നൽകിയത്.ഗുരുദേവ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് അജി അദ്ധ്യക്ഷത വഹിച്ചു. പുനലൂർ യൂണിയൻ കൗൺസിലറും എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവുമായ സന്തോഷ്.ജി.നാഥ്, ശാഖ വൈസ് പ്രസിഡന്റി ബി.ജയചന്ദ്രൻ, സെക്രട്ടറി എസ്.കുമാർ, വനിത സംഘം ശാഖ പ്രസിഡന്റ് സുരേശിനി ഗോപിനാഥൻ, സെക്രട്ടറി സുകുമാരി മോഹൻ തുടങ്ങിയവർ സംസാരിച്ചു. ശാഖ കമ്മിറ്റി അംഗങ്ങളായ ഡി.രാജൻ, ആർ.രജ്ഞിത്, എസ്.രാജീവ്, സുരേഷ് ബാബു, മുരുകൻ തുടങ്ങിയവർ നേതൃത്വം നൽകി.