കൊല്ലം: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 30ന് ദേശവ്യാപകമായി നടത്തുന്ന സമരം ജില്ലയിൽ ഇരുപത്തയ്യായിരം കേന്ദ്രങ്ങളിൽ നടക്കും. വൈകിട്ട് 4 മുതൽ 4.30 വരെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നാലോ അഞ്ചോ പേർ വീതമാണ് പങ്കെടുക്കുക. പരിപാടി വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ അഭ്യർത്ഥിച്ചു. ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ പരിപാടി വിശദീകരിച്ചു.