കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ഒരാൾക്കുപോലും കൊവിഡ് ബാധിച്ചിട്ടില്ലെന്നത് പ്രസക്തമാണ്. മാത്രമല്ല, ടി.പി.ആർ മാനദണ്ഡമാക്കിയുള്ള പ്രാദേശിക ലോക്ക്ഡൗണും അശാസ്ത്രീയമാണ്. സ്ഥിതി തുടർന്നാൽ വ്യാപാരികൾ കടക്കണെയിലാകും. ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.