പത്തനാപുരം : മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് പ്രതിഷേധ സൂചകമായി നിൽപ്പ് സമരം സംഘടിപ്പിച്ചു. യു.ഡി .എഫ് പിറവന്തൂർ മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ കടയ്ക്കാമൺ തടി ഡിപ്പോയുടെ മുന്നിൽ നിൽപ്പ് സമരം നടത്തി. യു .ഡി.എഫ് ചെയർമാൻ കറവൂർ സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സമരം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എ .നജീബ്ഖാൻ ഉദ്ഘാടനം ചെയ്തു. ബാബുരാജ്, കെ. തോമസ്, സുധീർ മലയിൽ, ആഷിക്ക് റോയി എന്നിവർ സംസാരിച്ചു. യു. ഡി. എഫ് കൺവീനർ എലിക്കാട്ടൂർ രാജേന്ദ്രൻ സ്വാഗതവും സനൂപ് നന്ദിയും പറഞ്ഞു.