maramam
സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് മുട്ടിൽ മരംകൊള്ള നടന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് മുട്ടിൽ മരംകൊള്ള നടന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികളുടെ ഒരു കണ്ണി മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെ മറയാക്കി പിണറായി സർക്കാർ നടത്തിയ സ്പ്രിംഗ്ളർ മുതൽ മുട്ടിൽ മരംകൊള്ള വരെയുള്ള അഴിമതികൾ ഒരോന്നായി പുറത്ത് വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൻ എം. നായർ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ പ്രസാദ്, ടി.എ. സുരേഷ് കുമാർ, കാരയ്ക്കാട്ട് അനിൽ, കുന്നത്തൂർ ഗോവിന്ദ പിള്ള, ജി. സുധാകരൻ, വട്ടവിള ജയൻ, ജോസ് സുരഭി, ശ്രീദേവിഅമ്മ, അശ്വനി കുമാർ, ഉമേഷ് കുന്നത്തൂർ , അലക്സ് കുട്ടി, കൊല്ലായി ബഷീർ എന്നിവർ സംസാരിച്ചു.