പരവൂർ: പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് തയ്യാറാകാത്തിന്റെ വിരോധത്തിൽ ട്രാൻസ്ജെൻഡറെ വീടുകയറി ആക്രമിക്കുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്ത മദ്ധ്യവയ്കൻ അറസ്റ്റിൽ. കൂനയിൽ കൊച്ചാലുംമൂട് ലക്ഷംവീട് കോളനിക്ക് സമീപം പണ്ടാരത്ത് വടക്കേതൊടി വീട്ടിൽ ബാബുവിനെയാണ് (59) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ട്രാൻസ്ജെൻഡർ ചികിത്സയ്ക്കായി നെടുങ്ങോലം രാമറാവു ആശുപത്രിയിൽ എത്തിയതിനെ തുടർന്നാണ് പൊലീസ് ബാബുവിനെതിരെ കേസ് രജിസ്റ്രർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ, എ.എസ്.ഐമാരായ ഹരിസോമൻ, രമേശ് എന്നിവരുടെ സംഘം ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.