പരവൂർ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ച സ്മാർട്ട് ഫോൺ ലൈബ്രറിയും ഫോൺ വിതരണവും ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂതക്കുളം സ൪വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജെ. സുധീശ൯പിള്ള അദ്ധ്യക്ഷത വഹിച്ചു.
പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മ, വൈസ് പ്രസിഡന്റ് വി.ജി. ജയ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡി. സുരേഷ് കുമാ൪, ലൈലാ ജോയ്, ജീജ സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം എ. ആശാദേവി, വാർഡ് മെമ്പ൪ സി. മഞ്ജുഷ, പഞ്ചായത്ത് അംഗങ്ങളും പി.ടി.എ പ്രതിനിധികളുമായ വി. പ്രദീപ്, കെ. പ്രകാശ്, പ്രിൻസിപ്പൽ എച്ച്. രതി, പ്രഥമാദ്ധ്യാപിക എ.എസ്. ഷീല തുടങ്ങിയവർ പങ്കെടുത്തു.