dam
ജലനിരപ്പ് ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നപ്പോൾ

പുനലൂർ: തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ മൂന്ന് ഷട്ടറുകൾ തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കി. ഇന്നലെ രാവിലെ 11.05ന് ഓരോ ഷട്ടറുകളും പ്രത്യേകം പ്രത്യേകമായിട്ടായിരുന്നു തുറന്നത്. പിന്നീട് മൂന്ന് ഷട്ടറുകളുടെയും ജലനിരപ്പ് അഞ്ച് സെന്റി മീറ്റർ വീതം ക്രമീകരിച്ചു. പദ്ധതി പ്രദേശത്ത് ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് മൂന്ന് ഷട്ടറുകളും ഘട്ടം ഘട്ടമായി 30 സെന്റി മീറ്റർ വരെ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.

വൃഷ്ടി പ്രദേശത്ത് ഇന്നലെ മഴ കുറവായതിനാൽ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. എന്നാൽ കാലവർഷം ശക്തമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കല്ലട ഇറിഗേഷൻ അസി. എക്സി. എൻൻജിനിയർ ടെസിമോൻ, അസി. എൻജിനിയർ ശിവശങ്കരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

സംഭരണശേഷി: 115.82 മീറ്റർ

ഇന്നലെ ജലനിരപ്പ്: 107.00 മീറ്റർ