ഓടനാവട്ടം : മരം മുറി സംഭവത്തിൽ സി. ബി .ഐ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി .എഫ് വെളിയം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ ധർണ നടത്തി. ആർ. എസ്. പി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. യു.ഡി .എഫ് പഞ്ചായത്ത്‌ കൺവീനർ വെളിയം ഉദയകുമാർ ധർണ ഉദ്‌ഘാടനം ചെയ്തു. രാകേഷ് ചൂരക്കോട്, അബി ഷാജി തുടങ്ങിയവർ സംസാരിച്ചു.