photo
മുട്ടിൽ വനംകൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പാവുമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവുമ്പാ വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മുട്ടിൽ വനംകൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ വിവിധ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പാവുമ്പ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷത വഹിച്ചു. ടോമി എബ്രഹാം, ബി. അനിൽ കുമാർ, ഹനാൻ മണപ്പള്ളി, സുഗരാജൻ മറ്റത്ത്, മായാ സുരേഷ്, മേലൂട്ട് പ്രസന്നകുമാർ, ഡി.വി. സന്തോഷ്, സലാം ഒട്ടത്തിൽ, സൈനുദ്ദീൻ, ഇസ്മയിൽ, വിനോദ്, നീതു, രവി, മോൻസി തോമസ്, ഗോപൻ, അജേഷ് തുടങ്ങിയവർ പങ്കെടുത്തു.

തഴവ പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണിലാൽ എസ്. ചക്കാലത്തറ അദ്ധ്യക്ഷത വഹിച്ചു. റഷീദ്, റാഷിദ്‌, വി. ശശിധരൻ പിള്ള, പരടയിൽ സത്യൻ, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, മണികണ്ഠൻ, പഞ്ചായത്ത്‌ അംഗങ്ങളായ തൃദീപ് കുമാർ നിസ, മിനി മണികണ്ഠൻ, വത്സല, ശശി വൈഷ്ണവം തുടങ്ങിയവർ നേതൃത്വം നൽകി.

കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റി അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ ഉദ്ഘാടനം ചെയ്തു. ആദിനാട് വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഇർഷാദ് ബഷീർ, ജി. കൃഷ്ണപിള്ള, എ.കെ. ഡിജു, പ്രദീപ് കീർത്തന, വി.പി.എസ്. മേനോൻ, സൂബേർ കുട്ടി, ആദിനാട് നാസർ, മേടയിൽ ശിവപ്രസാദ്, ആർ. ഉത്തമൻ, അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.