കൊല്ലം: ലോട്ടറി വില്പനക്കാരനായ മദ്ധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവനാട് പൂവൻപുഴ തൈക്കാവിന് സമീപം കുമ്പളത്ത് വീട്ടിൽ താജുദ്ദീനാണ് (51) മരിച്ചത്. തൊട്ടടുത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ അഞ്ചുവരെ താജുദ്ദീൻ വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് ശേഷം കാണാതായതോടെ ഭാര്യ പരിസരത്താകെ തെരഞ്ഞെങ്കിലും കണ്ടില്ല. ഒടുവിൽ തൊട്ടടുത്തുള്ള കിണറിന്റെ വല മാറി കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഷാജഹാനെ മരിച്ച നിലയിൽ കണ്ടത്.
ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഭാര്യ: മല്ലിക. മക്കൾ: മുഹമ്മദ് ഷാൻ, ആഷിക്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.