കൊല്ലം: ഇന്ധന വില വർദ്ധനവിനെതിരെ പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നിസാർ കൊച്ചാലുംമൂട് അദ്ധ്യക്ഷത വഹിച്ചു. ബി.എൻ. ശശികുമാർ, കബീർ തരംഗം, സതീഷൻ ചവറ, എസ്.കെ. തങ്ങൾ, ഹക്കീം ഓയൂർ, നിസാം അമാനി, ഷാഹുൽ മൈലാപ്പൂര്, ഷമീർ കാവൽപ്പുര, സുധീർ കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബ്രൈറ്റ് സെയ്ഫ് സ്വാഗതം പറഞ്ഞു.