കൊല്ലം: ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യപ്രവർത്തകർക്ക് കെ.എം.എം.എല്ലിന്റെ ആദരവ്. മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് ഹെൽത്ത് സെന്ററിലെ ഡോക്ടർമാരായ ജയകുമാർ, അഭിലാഷ്, ഫൈസൽ, ഹെൽത്ത് ഇൻസ്‌പെക്ടർ സാജുകുമാർ, ഹെഡ് നേഴ്സ് ഷിനി എന്നിവരെയാണ് ആദരിച്ചത്. കെ.എം.എം.എൽ ജനറൽ മാനേജർ വി. അജയകൃഷ്ണൻ, യൂണിറ്റ് ഹെഡ് പി.കെ. മണിക്കുട്ടൻ, ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിമാരായ എ. എ. നവാസ് (സി.ഐ.ടി.യു), ആർ. ജയകുമാർ (ഐ.എൻ.ടി.യു.സി), ജെ. മനോജ് മോൻ (യു.ടി.യു.സി), ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ബിപിൻ, വെൽഫയർ മാനേജർ എ.എം. സിയാദ്, പി.ആർ.ഒ ഷബീർ, ലെയ്‌സൺ ഓഫീസർ മോഹൻ പുന്തല തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശങ്കരമംഗലം സ്‌കൂളിൽ കെ.എം.എം.എൽ ഒരുക്കിയ 853 ഓക്‌സിജൻ ബെഡുകളുള്ള ആശുപത്രിയുടെ ചുമതല ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനാണ്.