കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അപരാജിത ത്രിസന്ധ്യയും മൂന്നാംഘട്ട ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും നടത്താൻ മമത നഗർ റസിഡന്റ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. ഇതുപ്രകാരം നാളെ മുതൽ 28 വരെ നഗർ പരിധിയിലെ വീടുകളിൽ സന്ധ്യാനേരത്ത് അപരാജിത ധൂമ ചൂർണം പുകച്ച് അണുനശീകരണം നടത്തും.
യോഗത്തിൽ നഗർ പ്രസിഡന്റ് എസ്. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, മഹാത്മാ ലൈബ്രറി പ്രസിഡന്റ് ആർ. രാമചന്ദ്രൻപിള്ള, ആർ. പ്രസന്നകുമാർ, പി. നെപ്പോളിയൻ, എം. ബൈജു, ജി. അരുൺ കുമാർ, ശ്രീകുമാർ വാഴാങ്ങൽ, കെ. ശിവപ്രസാദ്, കെ.എസ്. മോഹൻലാൽ, വി. ഹരിഹരമണി, എൻ.വി. ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.