കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു. അഭിമുഖ പരിശീലനം, കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയവയാണ് നൽകുന്നത്. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ 29ന് മുമ്പ് ഫോണിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെ നേരിട്ട് ഹാജരാകുന്നവർക്ക് അവസരം നൽകില്ല. ഉദ്യോഗാർത്ഥികൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 8714835683,9895699194.