photo
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി സി.ആർ. മഹേഷ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കരുനാഗപ്പള്ളി : കൊവിഡ് മാനദണ്ഡം പാലിച്ച് കളിസ്ഥലങ്ങളും പരിശീലന കേന്ദ്രങ്ങളും തുറക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള തലമുറയ്ക്ക് മാത്രമേ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.പി. ബാബു, ഡി. ഗീതാകൃഷ്ണൻ, ഷീല ജഗധരൻ തുടങ്ങിയവർ സംസാരിച്ചു.