cash

കൊ​ല്ലം: തൊഴിൽ ന​ഷ്​ട​പ്പെ​ട്ട് വി​ഷ​മിക്കുന്ന പ​ട്ടി​ക വി​ഭാ​ഗ​ക്കാ​രു​ടെ ക​ട​ബാദ്ധ്യ​ത​കൾ എ​ഴു​തിത​ള്ള​ണ​മെ​ന്നും സാ​മൂ​ഹി​ക പെൻ​ഷൻ ല​ഭി​ക്കാ​ത്ത കു​ടും​ബ​ങ്ങൾ​ക്ക് റേ​ഷൻ​ക​ട വ​ഴി 2000 രൂ​പ ധ​ന​സ​ഹാ​യം നൽ​ക​ണ​മെ​ന്നും മ​രംക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​കർ​ക്കു​ള്ള ധ​ന​സ​ഹാ​യം വർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നും ത​ണ്ടാൻ മ​ഹാ​സ​ഭ സം​സ്ഥാ​ന കമ്മിറ്റി ആവശ്യപ്പെട്ടു. സ​ഭ സം​സ്ഥാ​ന പ്ര​സി​ഡന്റ് ഉ​ളി​യ​ക്കോ​വിൽ രാ​മ​ച​ന്ദ്രൻ, സെ​ക്ര​ട്ട​റി പി. പു​ഷ്​പ​രാ​ജൻ, ട്ര​ഷ​റർ കു​ണ്ട​റ കൃ​ഷ്​ണൻ​കു​ട്ടി, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ന്ദ്രൻ പൊ​ന്നു​ജ, കേ​ര​ള​പു​രം അ​നിൽ​കു​മാർ, രാ​ജൻ, മാ​മ്പു​ഴ മ​ണി​ക​ണ്ഠൻ എ​ന്നി​വർ പങ്കെടുത്തു.