കൊല്ലം: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ മുഖ്യപ്രശാസിക ജഗദംബ സരസ്വതിയുടെ 56​-ാമത് വാർഷിക സ്മൃതിദിനം ആചരിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഓൺലൈനിലൂടെ ദിനാചരണം ഉദ്ഘാടനം ചെയ്തു. രഞ്ജിനി ബഹൻ അദ്ധ്യക്ഷത വഹിച്ചു. ഐഡിയാ സ്റ്റാർ സിംഗർ ഫെയിം ജാനകി എം. നായർ പ്രാർത്ഥനാഗീതം ചൊല്ലി. ബി.കെ. രഘുനാഥൻ നന്ദി പറഞ്ഞു.