anasar
കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ കൃഷിഭവന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വനംകൊള്ളയുടെ കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ആവശ്യപ്പെട്ടു. വനംകൊള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ കൃഷിഭവന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അയത്തിൽ നിസാം, ചെക്കാല നാസർ, സുബയിൽ തുണ്ടുവിള, ഷഹാൽ കിഴക്കേടം, അസീമുദ്ദീൻ, ചെമ്പടം നിസാം, ഷാജി പറങ്കിമാംവിള, ഹാരീസ് കട്ടവിള, സുരേന്ദ്രനാഥ്, സിയാദ് കിളികൊല്ലൂർ, ബേബി കിളികൊല്ലൂർ, കുമാർ അയത്തിൽ, ഷാജഹാൻ, റിയാസ് കുട്ടാമ്പി, ജമാൽ തുടങ്ങിയവർ പങ്കെടുത്തു.