photo
വനംകൊള്ളയിൽ ജ്യുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേക്ഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് അഞ്ചൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ റേഞ്ച് ഫോറസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി. ബ്ലോക്ക് പ‌ഞ്ചായത്ത് മെമ്പർ എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ ബി. സേതുനാഥ്‌ അദ്ധ്യക്ഷനായി. ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ പി. ശിവപ്രസാദ് ,ആർ. എസ്. പി. ജില്ലാ കമ്മിറ്റിയംഗം കാട്ടയ്യം സുരേഷ്, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എൻ, ഇർഷാദ് അഞ്ചൽ, എൻ. സി. കെ. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റീന,കേരള കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഞ്ചൽ മോഹനൻ പിള്ള , ഗ്രാമ പഞ്ചായത്തംഗങ്ങളായ തോയിത്തല മോഹനൻ, ഏറം സന്തോഷ്‌, ജാസ്മിൻ മഞ്ചൂർ അഖിൽ രാധാകൃഷ്ണൻ, വലിയ വിള വേണു,അഞ്ചൽ ജയൻ അഗസ്ത്യക്കോട് രാധാകൃഷ്ണൻ, എസ്. ഷീജ, പനയംചേരി സന്തോഷ്‌, ഷെറിൻ അഞ്ചൽ, ഏറം റെജി, അഞ്ചൽ നജീം ഇ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.