കൊട്ടിയം: കർഷക തൊഴിലാളികളടക്കം തിങ്ങിപ്പാർക്കുന്ന ധവളക്കുഴിയിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കണമെന്ന് ധവളക്കുഴി ഗ്രന്ഥശാലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രദേശത്തെ ഭൂരിപക്ഷം പേർക്കും ഓൺലൈൻ രജിസ്ട്രേഷനിലൂടെ വാക്സിൻ ലഭിച്ചിട്ടില്ല. സുനാമി കോളനിയിലെയും പരിസരത്തേയും ജനസംഖ്യ കൂടി കണക്കാക്കിയാൽ ജില്ലയിലെ തന്നെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ് ഇവിടം. ക്യാമ്പ് സജ്ജമാക്കാനുള്ള സൗകര്യങ്ങൾ ഗ്രന്ഥശാലയിൽ ഒരുക്കാൻ തയ്യാറാണെന്നും പ്രസിഡന്റ് കെ. നജിമുദ്ദീൻ, സെക്രട്ടറി ഡി. സ്റ്റാലിൻ കുമാർ എന്നിവർ അറിയിച്ചു.