കൊട്ടാരക്കര: വനം കൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ധർണ കൊട്ടാരക്കര നഗരസഭ ഓഫീസ് ഉൾപ്പടെ നിയോജക മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും നടന്നു. കൊട്ടാരക്കര നഗരസഭാ ഓഫീസിന് മുന്നിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പൊടിയൻ വർഗീസ് ധർണ

ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. കരീപ്ര പഞ്ചായത്തിന് മുന്നിൽ കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിനു കോശി അദ്ധ്യക്ഷത വഹിച്ചു.ഉമ്മന്നൂരിൽ യു.ഡി.എഫ് ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകരയും നെടുവത്തൂരിൽ ഡി.സി.സി സെക്രട്ടറി പി.ഹരികുമാറും കുളക്കടയിൽ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുളക്കട രാജുവും മൈലത്ത് കെ.പി.സി.സി അംഗം നടുക്കുന്നിൽ വിജയനും മേലിലയിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ.നജീബും ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ ജോസ് അമ്പലക്കര, പ്രദീപ് താമരക്കുടി, നെല്ലിവിള വർഗീസ്, എഴുകോൺ ഗണേഷ് കുമാർ, ആനക്കോട്ടൂർ ഗോപൻ, മേലില അജിത്കുമാർ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.