ചാത്തന്നൂർ: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമേർപ്പെടുത്തുന്നതിന് ആദിച്ചനല്ലൂർ കൈതക്കുഴി ഗവ. എൽ.പി സ്കൂളിൽ സ്മാർട്ട് ഫോൺ ലൈബ്രറി പ്രവർത്തനമാരംഭിച്ചു. പൊതുപ്രവർത്തകരായ കൈതക്കുഴി മോഹൻകുമാർ, എസ്.ജിംസ്, അജിത്ത് ആനന്ദ്, സുരേഷ്ബാബു എന്നിവർ എട്ട് ഫോണുകൾ പ്രഥമാദ്ധ്യാപികയ്ക്ക് കൈമാറി. സ്കൂളിലേക്ക് ഓക്സിമീറ്റർ, മാസ്കുകൾ, സാനിറ്റൈസർ എന്നിവയും നൽകി.