ഓച്ചിറ: മുട്ടിൽ വനംകൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്
യു.ഡി.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ
കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം കെ.ജി. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽകുമാർ, ഹാഷിർ, അയ്യാണിക്കൽ മജീദ്, അൻസാർ എ. മലബാർ, ശിവാനന്ദൻ, കെ.ബി. ഹരിലാൽ, കയ്യാലത്തറ ഹരിദാസ്, മെഹർഖാൻ ചേന്നല്ലൂർ, എ. സുൾഫിഖാൻ, സന്തോഷ് തണൽ, ബിജു വിളയിൽ, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.